ബിസിനസ് എക്കോ സിസ്റ്റം
ചില ബിസിനസ് എക്കോ സിസ്റ്റത്തിനെ പറ്റി ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നു. ഈ കാര്യങ്ങൾ ഓപ്പൺ സോഴ്സ് ലൈസൻസ് എന്ന കോൺസെപ്റ്റിൽ വേണം എന്നാണ് എന്റെ ആഗ്രഹം . എന്ന് വെച്ചാൽ ആർക്കും ഇതു ഉപയോഗിക്കാം. ഏതു തരത്തിലും ഇതിനെ പരിഷ്കരിക്കാം . ആ പറയുന്ന കാര്യങ്ങൾക്കു എന്റേതാണ് എന്ന അവകാശ വാദം ഒരിക്കലും ഉന്നയിക്കില്ല. ഇത് നമ്മുടെ പൊതു സമൂഹത്തിന്റെ ഉപയോഗത്തിനാണ് . നാളെ ഈ പറയുന്ന കാര്യങ്ങൾ നടപ്പിൽ വരികയാണെങ്കിൽ എനിക്കും അതിന്റെ പ്രയോജനം കിട്ടും എന്ന് എനിക്കറിയാം. ഈ ഇക്കോ സിസ്റ്റം ഓരോന്നും ഒരു പ്രത്യേക കാര്യത്തിനാണ് . ഇതിൽ പലർക്കും പണം ഉണ്ടാക്കാനുള്ള വഴികൾ ഉണ്ടാവും , പലരും അതിന്റെ പ്രയോജനം അനുഭവിക്കും.ചില കാര്യങ്ങൾക്കു സർക്കാരിന്റെ പിന്തുണ ആവിശ്യം വരാം. എന്നാൽ പലതും 95 % പ്രൈവറ്റ് സെക്ടറിലാണ് നടക്കണ്ടത്. ചില കാര്യങ്ങൾക്കു നാട്ടുകാരുടേ എല്ലാം സഹായവും വേണ്ടി വന്നേക്കും.
ഈ എക്കോ സിസ്റ്റം ഉണ്ടാക്കുന്നതിലൂടെ ഇത്തരം കാര്യങ്ങൾക്കു കൂടതൽ വേഗത്തിൽ ചെയ്യുക എന്നേ ഉദ്ദേശിക്കുന്നുള്ളു . എക്കോസിസ്റ്റം ഒരു പ്രൊജക്റ്റ് അല്ല. ഒന്നിനും ഒരു നിർബന്ധവും ഇല്ല. ഹൊറിസോണ്ടലായോ വെർട്ടിക്കലായോ ഉള്ള ഒരു ബിസിനസ് സംഘടനാ രൂപം ഇതിനില്ല. പലരും അവരവുരുടെ താല്പര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നു . ഒന്നിൽ കൂടതൽ ആൾക്കാർ ഒരേ കാര്യം ചെയ്യാൻ ശ്രമിച്ചേക്കാം.എക്കോസിസ്റ്റം ഇതിനെയെല്ലാം കോർത്തിണക്കുന്നു . ഒരു കൂട്ടായ നോളജ്‌ബെയ്‌സ് കൊണ്ടു നടക്കുന്നു. ചർച്ചകൾ നടത്തുന്നു ഒന്നിച്ചു ചില തീരുമാനങ്ങൾ എടുക്കുന്നു . അത്രയേ ഉള്ളൂ .
ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ അവിടെ വെച്ച് തന്നെ നിന്ന് പോകാം. എനിക്ക് അതിൽ വിഷമം ഇല്ല. പറയണം എന്ന് എനിക്ക് തോന്നുന്നവ പറയുന്നു. ചില മാറ്റങ്ങൾ എല്ലാവര്ക്കും ഗുണം ചെയ്യും എന്നത് എന്റെ മാത്രം ചിന്തയാണ്. അത് കുറിച്ചിടുക എന്നത് എന്റെ ഒരു കടമയായി ഞാൻ കരുതുന്നു.
Comments
Post a Comment