വഴി ചോദിച്ചു ചോദിച്ചു പോകാം

വഴി വായിൽ എന്നൊരു ചൊല്ലുണ്ട് . വഴി ചോദിച്ചു ചോദിച്ചു പോകാം എന്ന് മോഹൻലാലും പറഞ്ഞിട്ടുണ്ട് . എന്നാൽ ഇനി വരുന്ന കാലത്തു അതു പോരാ . ഡ്രൈവർ ഇല്ലാത്ത കാറിനു  നമ്മുടെ വീട്ടിലേക്കുള്ള വഴി എങ്ങനെ പറഞ്ഞു കൊടുക്കും എന്ന് ആലോചിക്കേണ്ടതുണ്ട് . ഗൂഗിൾ മാപ് പോലുള്ളവ നമ്മുടെ നാട്ടിൽ അത്ര നന്നായി വർക്ക് ചെയ്യില്ല . അപ്പോൾ നമുക്ക് ഈ വഴി പറഞ്ഞു കൊടുക്കാൻ ഒരു സിസ്റ്റം ഉണ്ടാകേണ്ടതുണ്ട് . ഈ കുറിപ്പിന്റെ ഉദ്ദേശം അങ്ങനത്തെ ഒരു സിസ്റ്റം ഉണ്ടാക്കാൻ വേണ്ടി നമുക്ക് ഒരു ബിസിനസ് എക്കോസിസ്റ്റം ഉണ്ടാക്കേണ്ടതിന്റെ ആവിശ്യകതയെപ്പറ്റിയാണ് . 



ഇതിലൂടെ നമുക്ക് സാധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?


1 ) റോഡിലൂടെ വണ്ടി ഓടിച്ചു എത്താൻ പറ്റിയ ഒരു പോയിന്റ് നമുക്ക് മാപ്പിൽ ഡിഫൈൻ ചെയ്യാൻ പറ്റണം . ഈ പോയിന്റ് നമ്മുടെ വീടിന്റെ അടുത്തുള്ള റോഡിലെ ഒരു പോയിന്റ് ആകാം , ഒരു ഷോപ്പിന്റെ അടുത്തുള്ള റോഡിലെ ഒരു പോയിന്റ് ആകാം , അങ്ങനെയുള്ള ഏതു പോയിന്റും ആകാം.

 2 ) ഇതിൽ എല്ലാവര്ക്കും പങ്കു ചേരാൻ പറ്റണം . എല്ലാവര്ക്കും തിരുത്തുകൾ സജസ്റ് ചെയ്യാൻ പറ്റണം . 

3 ) ഓരോ പോയിന്റിലേക്കും എത്തുന്ന വഴിയുടെ വിശദാംശങ്ങൾ പറയാൻ പറ്റണം . ഉദാഹരണമായി റോഡിന്റെ വിശദാംശങ്ങൾ ,ടാറിട്ടതാണോ, രണ്ടു ലൈനുകളുണ്ടോ , അതോ വീതികുറഞ്ഞ വഴിയാണോ , റോഡിലെവിടെയെങ്കിലും പണി നടന്നു കൊണ്ടിരിക്കുന്നതിനാൽ റോഡിൽ തടസ്സമുണ്ടോ എന്നും മറ്റും പറയാൻ പറ്റണം . 

4 ) റോഡിന്റെ സൈഡിൽ ഓട്ടോമാറ്റിക് ആയി വായിക്കാൻ പറ്റുന്ന തരത്തിലുള്ള ബോർഡുകൾ സ്ഥാപിക്കാൻ പറ്റണം . ഇത് വായിച്ചു വഴി ഉറപ്പു വരുത്താൻ പറ്റണം .  ക്യൂആർകോഡ് പോലെയുള്ള സൈൻ വച്ചാല് അത്  ഉപയോഗിക്കുന്നവർക്ക് ഏതു  ഭാഷയിലും വിവരങ്ങൾ കാണാൻ പറ്റും . ഒരു ഡ്രൈവർ ഇല്ലാത്ത കാറിനു അത് വായിച്ചു നാവിഗേഷനു  വേണ്ട തിരുത്തലുകൾ നടത്താൻ പറ്റും . 



ഇതു അപൂർണ്ണമാണ്‌ , എഴുത്തു തുടരും 



Comments

Popular posts from this blog

Malayalam Did Not Originate from Sanskrit

Administrative Supremacy Theory of Colonialism: British Corporate Governance and the Replacement of Indian Monarchical Rule