പ്രതിഫലം കിട്ടാത്ത പണി
പ്രതിഫലം കിട്ടാത്ത പണിക്കു ആർക്കാണ് താല്പര്യം ? ഒരു എക്കോസിസ്റ്റത്തിനു വേണ്ടി പണിയെടുത്താൽ ആരാ പ്രതിഫലം തരിക? ലോകത്തു ഇന്ന് ആയിരക്കണിക്കിന് ക്രിപ്റ്റോ കറൻസികളുണ്ട് . നമ്മുടെ നാട്ടിൽ നമ്മുടെ ബിസിനസ് എക്കോസിസ്റ്റത്തിനെ സഹായിക്കാൻ ഒരു ക്രിപ്റ്റോ കറൻസിയുടെ ഒരു സിസ്റ്റം ഉണ്ടാക്കിയാലോ ? ഈ ക്രിപ്റ്റോ കറൻസിയും ഒരു ബിസിനസ് എക്കോസിസ്റ്റം ആണ് . അതിന്റെ ഉപയോഗത്തിനെ പറ്റി എന്റെ ചില ചിന്തകൾ പങ്കു വെക്കട്ടെ. ഞാൻ ആദ്യം പറഞ്ഞപോലെ ഇത് ആർക്കു വേണേലും പരിഷ്ക്കരിച്ചു നന്നാക്കാം, ഉപയോഗിക്കാം. പല സംരംഭകരും നേരിടുന്ന പ്രശ്നമാണ് സംരംഭം തുടങ്ങാൻ വേണ്ടിയുള്ള പണം സമാഹരിക്കുക എന്നത് . പണം ഇല്ലാതെ സംരഭം തുടങ്ങാൻ ഒരു വഴി ഉണ്ടങ്കിലോ ? ആദ്യം പണിയെടുക്കുന്നവർക്കു മുഴുവൻ സംരഭത്തിന്റെ ഷെയർ കൊടുത്തു മുടക്കു മുതൽ കുറക്കുക എന്നത് പല പശ്ച്യാത്യ രാജ്യങ്ങളിലും വളരെ പേർ ചെയ്യുന്ന കാര്യമാണ്. നമ്മുടെ നാട്ടിലും കുറച്ചു പേർ ഇത് ചെയ്യുന്നുണ്ട്. ഷെയർ എന്നത് വളരെ ഫ്ലെക്സിബിൾ ആണെങ്കിലും ഈ കാലത്തിനു പറ്റിയ വിധം ഫ്ലെക്സിബിൾ അല്ല. അവിടെയാണ് ക്രിപ്റ്റോ കറൻസിയുടെ ഉപയോഗം കാര്യങ്ങൾ എളുപ്പത്തിലാക്കുന്നത് . കാര്യം അങ്ങ് പറയാം. എന്നിട്ടു നമ...