പ്രതിഫലം കിട്ടാത്ത പണി
പ്രതിഫലം കിട്ടാത്ത പണിക്കു ആർക്കാണ് താല്പര്യം ? ഒരു എക്കോസിസ്റ്റത്തിനു വേണ്ടി പണിയെടുത്താൽ ആരാ പ്രതിഫലം തരിക?
ലോകത്തു ഇന്ന് ആയിരക്കണിക്കിന് ക്രിപ്റ്റോ കറൻസികളുണ്ട് . നമ്മുടെ നാട്ടിൽ നമ്മുടെ ബിസിനസ് എക്കോസിസ്റ്റത്തിനെ സഹായിക്കാൻ ഒരു ക്രിപ്റ്റോ കറൻസിയുടെ ഒരു സിസ്റ്റം ഉണ്ടാക്കിയാലോ ? ഈ ക്രിപ്റ്റോ കറൻസിയും ഒരു ബിസിനസ് എക്കോസിസ്റ്റം ആണ് . അതിന്റെ ഉപയോഗത്തിനെ പറ്റി എന്റെ ചില ചിന്തകൾ പങ്കു വെക്കട്ടെ. ഞാൻ ആദ്യം പറഞ്ഞപോലെ ഇത് ആർക്കു വേണേലും പരിഷ്ക്കരിച്ചു നന്നാക്കാം, ഉപയോഗിക്കാം.
പല സംരംഭകരും നേരിടുന്ന പ്രശ്നമാണ് സംരംഭം തുടങ്ങാൻ വേണ്ടിയുള്ള പണം സമാഹരിക്കുക എന്നത് . പണം ഇല്ലാതെ സംരഭം തുടങ്ങാൻ ഒരു വഴി ഉണ്ടങ്കിലോ ? ആദ്യം പണിയെടുക്കുന്നവർക്കു മുഴുവൻ സംരഭത്തിന്റെ ഷെയർ കൊടുത്തു മുടക്കു മുതൽ കുറക്കുക എന്നത് പല പശ്ച്യാത്യ
രാജ്യങ്ങളിലും വളരെ പേർ ചെയ്യുന്ന കാര്യമാണ്. നമ്മുടെ നാട്ടിലും കുറച്ചു പേർ ഇത് ചെയ്യുന്നുണ്ട്. ഷെയർ എന്നത് വളരെ ഫ്ലെക്സിബിൾ ആണെങ്കിലും ഈ കാലത്തിനു പറ്റിയ വിധം ഫ്ലെക്സിബിൾ അല്ല. അവിടെയാണ് ക്രിപ്റ്റോ കറൻസിയുടെ ഉപയോഗം കാര്യങ്ങൾ എളുപ്പത്തിലാക്കുന്നത് . കാര്യം അങ്ങ് പറയാം. എന്നിട്ടു നമുക്കു ചർച്ച ചെയ്യാം.
കുറച്ചു പേർ ഒന്നിച്ചുകൂടി ഒരു ചിന്തയുടെ അടിസ്ഥാനത്തിൽ ഒരു എക്കോസിസ്റ്റം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. അവർ ക്രിപ്റ്റോ കറൻസിയുടെ എക്കോസിസ്റ്റതിനെ സമീപിച്ചു അവരുടെ സംരംഭത്തിന് വേണ്ടി ഒരു പുതിയ ക്രിപ്റ്റോ കറൻസി വേണം എന്ന് അപേക്ഷിക്കുന്നു. അപ്പോൾ ക്രിപ്റ്റോ കറൻസി എക്കോസിസ്റ്റം അവർക്കുവേണ്ടി ഒരു പുതിയ ക്രിപ്റ്റോ കറൻസി ഉണ്ടാക്കി കൊടുക്കുന്നു.
ഈ പുതിയ ക്രിപ്റ്റോ കറൻസിയുടെ വില ആ എക്കോസിസ്റ്റം വളരുന്നതിന് അനുസരിച്ചു കൂടുന്നു. അതെങ്ങനെ കൂടും? അത്തരം വിശദാശങ്ങളേക്കു നമുക്ക് രണ്ടാമത് പോകാം. പക്ഷെ അങ്ങനെ കൂടുന്ന ഒരു ക്രിപ്റ്റോ ഉണ്ടെങ്കിൽ നല്ലതല്ലേ ?
ആദ്യമാദ്യം എക്കോസിസ്റ്റംത്തിനു വേണ്ടി പണിയെടുന്നവർക്കു ചെറിയ തുകയാണ് പ്രതിഫലം . പക്ഷെ അവരുടെ കൂടെ അദ്ധ്യാനം കൊണ്ട് വളരുന്ന എക്കോസിസ്റ്റത്തിൽ പിന്നീട് പണിയെടുക്കുന്നവർക് കൂടതൽ പ്രതിഫലം കിട്ടുന്നു . ഇതു അനീതിയല്ലേ? ആദ്യം പണിയെടുത്തവർക്കു കൂടതൽ പ്രതിഫലം ഉറപ്പു വരുത്താൻ ക്രിപ്റ്റോ കറൻസിക്കു പറ്റും . ക്രിപ്റ്റോ അവരുടെ സമ്പാദ്യം ആയി മാറണം .
ഇങ്ങനത്തെ ഒരു ക്രിപ്റ്റോ എക്കോസിസ്റ്റം ഉണ്ടാക്കാൻ പറ്റുമോ?
- അപൂർണം , എഴുത്തു തുടരും
Comments
Post a Comment